നടിയെ ആക്രമിച്ച കേസ്: വിചാരണ ഇന്ന് ആരംഭിക്കും

നടിയെ ആക്രമിച്ച കേസ്: വിചാരണ ഇന്ന് ആരംഭിക്കും

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ വിചാരണ ഇന്ന് ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ. കേസിന്റെ വിചാരണയ്ക്കായി ഇന്ന് ഹാജരാകണമെന്ന്  ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

ദിലീപ് അടക്കം പതിനൊന്ന് പേരാണ് കേസിലെ പ്രതികള്‍. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറുപ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്. എട്ടാം പ്രതിയായ ദിലീപ് അടക്കം അഞ്ച് പ്രതികള്‍ ജാമ്യത്തിലുമാണ്. കേസില്‍ രണ്ടുപേര്‍ മാപ്പു സാക്ഷികളാണ്.

വിചാരണ തടയണമെന്നും ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ലഭിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങളുടെ പകര്‍പ്പ് തനിക്ക് ലഭ്യമായിട്ടില്ലെന്നും അത് ലഭിക്കുന്നതുവരെ വിചാരണ ആരംഭിക്കരുതെന്നുമാണ് ദിലീപിന്റെ ആവശ്യം. ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി.