നടിയെ ആക്രമിച്ച കേസ് ; വിചാരണയ്ക്കായി നടന്‍  ദിലീപ് കോടതിയില്‍ എത്തി

നടിയെ ആക്രമിച്ച കേസ് ; വിചാരണയ്ക്കായി നടന്‍  ദിലീപ് കോടതിയില്‍ എത്തി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്കായി നടന്‍ ദിലീപ് എറണാകുളം സെഷന്‍സ് കോടതിയില്‍ എത്തി. കേസിന്റെ പ്രാഥമിക വിചാരണയാണ് ഇന്ന് നടക്കുന്നത്.

വിചാരണയ്ക്കായി പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന് ആവശ്യപ്പെട്ട് നടി ഹര്‍ജി നല്‍കിയിട്ടുണ്ട്.കേസിലെ ഒന്നാം പ്രതി പൾസർ സുനിയെയും കോടതിയിൽ ഹാജരാക്കി.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് തൃശ്ശൂരിലെ ഷൂട്ടിങ് സ്ഥലത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വച്ച് നടി ആക്രമിക്കപ്പെട്ടത്.

ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ചു ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തി​​​യ കേ​​​സി​​​ൽ വി​​​ചാ​​​ര​​​ണ വൈ​​​കി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി കഴിഞ്ഞ ദിവസം വ്യ​​​ക്ത​​​മാ​​​ക്കിയിരുന്നു.അതേസമയം വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന് ആക്രമിക്കപ്പെട്ട നടി ആവശ്യപ്പെട്ടു..

അതേസമയം വിചാരണ ഇപ്പോള്‍ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഈ മാസം 21ന് പരിഗണിക്കും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ലഭിക്കാന്‍ പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു ഹര്‍ജിയും ദിലീപ് സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഹര്‍ജികളില്‍ കൂടി വിധി പറഞ്ഞ ശേഷമാകും വിചാരണക്കോടതിയില്‍ നടപടികള്‍ തുടങ്ങുക.

കേസില്‍ എട്ടാം പ്രതിയായ ദിലീപ് തന്റെ ജാമ്യം നീട്ടി നല്‍കണമെന്ന് വിചാരണക്കോടതിയില്‍ ആവശ്യപ്പെടും. ദിലീപിനെതിരേ ഗൂഢാലോചന, കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങീ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന പത്തോളം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

മഞ്ജുവാര്യര്‍ ഉള്‍പ്പെടെ 355 പേരെ സാക്ഷികളായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദിലീപിനെതിരെ ഗൂഢാലോചന ഉള്‍പ്പെടെ തെളിയിക്കുക എന്നതാണ് അന്വേഷണ സംഘം നേരിടുന്ന വെല്ലുവിളി.