തിരുവനന്തപുരത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍പ്പെട്ടു; 2 പേര്‍ മരിച്ചു

തിരുവനന്തപുരത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍പ്പെട്ടു; 2 പേര്‍ മരിച്ചു

തിരുവനന്തപുരം: മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ 2 പേര്‍ മരിച്ചു. ചിറയിന്‍കീഴ് തലുക്കില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് ആണ് അപകടത്തില്‍പ്പെട്ട്. റോക്കി ബഞ്ചിനോസ്, ലാസര്‍ തോമസ്(55) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ കൊണ്ടു വന്നു.

ആകെ അഞ്ചുപേരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്നുപേര്‍ രക്ഷപെട്ടു. മുതല പൊഴിയ്ക്ക് സമീപത്താണ് ഇവരുടെ ബോട്ട് അപകടത്തില്‍പ്പെട്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.