വേങ്ങരയിൽ തെരഞ്ഞെടുപ്പിൽ എല്ലാ ബൂത്തിലും വി.വി പാറ്റ്

വേങ്ങരയിൽ തെരഞ്ഞെടുപ്പിൽ എല്ലാ ബൂത്തിലും വി.വി പാറ്റ്

വേ​ങ്ങ​ര ​ഉ​പ​തെ​രഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ പോ​ളി​ങ് ബൂ​ത്തു​ക​ളി​ലും വി.​വി പാ​റ്റ്​  (വോ​ട്ട​ർ വേ​രി​ഫൈ​ഡ്​ പേ​പ്പ​ർ ഒാ​ഡി​റ്റ്​ ​ട്ര​യ​ൽ) സം​വി​ധാ​ന​മു​ണ്ടാ​കു​മെ​ന്ന്​​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ. മു​മ്പ് ഒ​ന്നോ ര​ണ്ടോ ബൂ​ത്തു​ക​ളി​ൽ വി.​വി പാ​റ്റ് ഉ​പ​യോ​ഗി​ച്ചി​രു​ന്നെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ലൊ​ന്നാ​കെ ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് വേ​ങ്ങ​ര​യി​ലാ​യി​രി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പി​ന് വോ​ട്ടി​ങ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് തു​ട​ങ്ങി​യ​തോ​ടെ വോ​ട്ടി​ങ് പ്ര​ക്രി​യ കൃ​ത്യ​മാ​ക്കു​ന്ന​തി​നാ​ണ് വി.​വി പാ​റ്റ് സം​വി​ധാ​നം കൊ​ണ്ടു​വ​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടി​ങ് യ​ന്ത്ര​ത്തിന്റെ വി​ശ്വാ​സ്യ​ത ചോ​ദ്യംചെ​യ്ത് രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് വി.​വി പാ​റ്റ് യ​ന്ത്രം വ്യാ​പ​ക​മാ​ക്കാ​ൻ ക​മീ​ഷ​ൻ തീ​രു​മാ​നി​ച്ച​ത്. ഇൗ ​സം​വി​ധാ​നം വ​ഴി ത​ങ്ങ​ൾ ആ​ർ​ക്ക് വോ​ട്ട്​ ചെ​യ്​​തു​വെ​ന്ന​ത് വോ​ട്ട​ർ​മാ​ർ​ക്ക്​ നേ​രി​ട്ട്​ കാ​ണാം. വോ​ട്ട്​ ചെ​യ്​​ത ഉ​ട​നെ സ്​​ഥാ​നാ​ർ​ഥി​യു​ടെ പേ​ര്, ചി​ഹ്നം, ക്ര​മ​ന​മ്പ​ർ എ​ന്നി​വ ഏ​ഴു​സെ​ക്ക​ൻ​ഡ് നേ​ര​ത്തേ​ക്ക് സ്​​ക്രീ​നി​ൽ തെ​ളി​യും.