വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം 19 ന് 

വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം 19 ന് 

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ബുധനാഴ്ച വേങ്ങരയില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍ നടത്തും. യു ഡി എഫ് ഘടക കക്ഷിയായ മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് സീറ്റാണ് ഇത്. പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലാണ് വേങ്ങരയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

ഒക്‌‌ടോബർ 11നാണ് വേങ്ങരയിൽ വോട്ടെടുപ്പ്. 15ന് ​​​വോ​​​ട്ടെ​​​ണ്ണ​​​ലും ന​​​ട​​​ക്കും. നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന ദി​​​വ​​​സം ഈ ​​​മാ​​​സം 22. സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന 25നും ​​​പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന ദി​​​വ​​​സം 27നും ​​​ആ​​​യി​​​രി​​​ക്കും.