ചാരക്കേസിലെ സുപ്രീം കോടതിവിധി സ്വാഗതാർഹമെന്ന് വി എം സുധീരന്‍

 ചാരക്കേസിലെ സുപ്രീം കോടതിവിധി സ്വാഗതാർഹമെന്ന് വി എം സുധീരന്‍

തിരുവനന്തപുരം: ചാരക്കേസിലെ സുപ്രീം കോടതിവിധി സ്വാഗതാർഹമാണെന്ന് കോണ്‍ഗ്രസ്‌ നേതാവ് വി എം സുധീരന്‍. സംവത്സരങ്ങളായി നിയമപോരാട്ടം നടത്തി ഫലസിദ്ധിയിലെത്തിച്ച നമ്പി നാരായണന്റെ നിശ്ചയദാർഢ്യം അഭിനന്ദനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് ഡി.കെ. ജയിൻറെ നേതൃത്വത്തിലുള്ള കമ്മിഷന്റെ അന്വേഷണത്തിലൂടെ ചാരക്കേസിൽ സർവ 
തലത്തിലും നടന്നിട്ടുള്ള എല്ലാ കാര്യങ്ങളുടെയും സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ സാധിക്കട്ടെയെന്ന്‍ അദ്ദേഹം പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡിഷ്യല്‍ അന്വേഷണത്തിനും നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാനും സുപ്രീം കോടതി വിധി. നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ നിര്‍ണായക വിധി. 

നമ്പി നാരായണനെ അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്ന് കോടതി വിലയിരുത്തി . അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. റിട്ട. ജസ്റ്റിസ് ഡി.കെ.ജെയിന്‍ അധ്യക്ഷനായ സമിതി അന്വേഷിക്കും.  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി .