എട്ട് കുടുംബങ്ങളുടെ ജീവിതം ദുസ്സഹമാക്കി  സ്വകാര്യ വ്യക്തി വഴിയടച്ചു; പ്രാദേശിക സിപിഎം നേതാക്കളുടെ ഒത്താശയോടെയെന്നു നാട്ടുകാര്‍; സംഭവത്തില്‍ ഒറ്റയാള്‍ സമരവുമായി പ്രമുഖ  ചലച്ചിത്ര പ്രവര്‍ത്തകന്‍

എട്ട് കുടുംബങ്ങളുടെ ജീവിതം ദുസ്സഹമാക്കി  സ്വകാര്യ വ്യക്തി വഴിയടച്ചു; പ്രാദേശിക സിപിഎം നേതാക്കളുടെ ഒത്താശയോടെയെന്നു നാട്ടുകാര്‍; സംഭവത്തില്‍ ഒറ്റയാള്‍ സമരവുമായി പ്രമുഖ  ചലച്ചിത്ര പ്രവര്‍ത്തകന്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര ഉദയന്‍കുളങ്ങരയില്‍  8 കുടുംബങ്ങളുടെ ജീവിതം ദുസ്സഹമാക്കി  സ്വകാര്യ വ്യക്തി വഴിയടച്ചു. രണ്ടു ദിവസം മുമ്പ് ഇലങ്കം റോഡില്‍ നിന്നും പൂവന്‍വിള ഭാഗത്തേക്കുള്ള ഇടവഴിയാണ് വഴിയുടമ മുള്ളുവേലി കെട്ടിയടച്ചത്. കഴിഞ്ഞ 75 വര്‍ഷമായി എട്ട് കുടുംബങ്ങള്‍ ഉപയോഗിച്ച് കൊണ്ടിരുന്ന വഴിയാണിത്. സംഭവത്തില്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ പ്രതിഷേധവുമായി സിനിമ ടെലിവിഷന്‍ താരം പ്രദീപ്‌ പ്രഭാകര്‍ രംഗത്തെത്തി. 

പ്രത്യേകിച്ച് മുന്നറിയിപ്പൊന്നും തരാതെയാണ് ഉടമസ്ഥനായ  ഓംകാരത്തില്‍ സുകുമാരന്‍ നായര്‍ എന്നയാള്‍ വസ്തു കപ്പ കൃഷിക്കായ വേലി കേട്ടിയടച്ചത്.കഷ്ടിച്ച് ഒരാള്‍ക്ക് മാത്രം നടന്നു പോകാന്‍ കഴിയുന്ന ഇടുങ്ങിയ വഴി മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. സംഭവത്തോടെ പ്രതിഷേധവുമായി  എത്തിയ വീട്ടുകാരെ പ്രാദേശിക സിപിഎം നേതാക്കള്‍ ഇടപെട്ട് ഭീണിപ്പെടുത്തി ഓടിക്കുകയായിരുന്നു. റോഡ്‌ വികസനത്തിന്റെ ഭാഗമായി വസ്തുവിന്റെ വില വര്‍ധിക്കുമെന്നും ഈ           സാഹചര്യത്തില്‍  വഴി ഇല്ലാതാക്കി എട്ട് കുടുംബങ്ങളെയും ഓടിച്ച് ഭൂമി ചുളുവിലക്ക് സ്വന്തമാക്കാനുള്ള ഭൂമാഫിയയുടെ നീക്കത്തിനാണ് സിപിഎം ഒത്താശ ചെയ്യുന്നതെന്നും ആരോപണമുണ്ട് .

 

സാധാരണക്കാരും പാവപ്പെട്ടവരുമായ ഗ്രാമീണരാണ്  ഈ പ്രദേശത്ത് താമസിക്കുന്നത്. വസ്തുക്കള്‍ പലയിടത്തും വേലികെട്ടി തിരിച്ചിട്ടുപോലുമില്ല.  ഗ്രാമവാസികള്‍ക്ക് ഇടയില്‍ വേര്‍തിരിവ് സൃഷ്ടിച്ചു  സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് ഒരു വിഭാഗം ആളുകള്‍ ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്.സ്വന്തം ഇഷ്ടത്തോടെ കല്ലുകള്‍ സ്ഥാപിച്ച നടപടി ചോദ്യം ചെയ്ത പ്രദേശ വാസികളെയും സിപിഎം നേതാക്കള്‍ എത്തി വിരട്ടി ഓടിച്ചു.

അധികൃതരോ രാഷ്ട്രീയ പാര്‍ട്ടികളോ സഹായവുമായി എത്താത്ത സാഹചര്യത്തില്‍  ഈ 8 കുടുംബങ്ങള്‍ക്ക് ആശ്രയവുമായി എത്തിയിരിക്കുകയാണ് സിനിമ ടെലിവിഷന്‍ താരം പ്രദീപ്‌ പ്രഭാകര്‍. സംഭവം അറിഞ്ഞെത്തിയ പ്രദീപ്‌  സ്വകാര്യ വ്യക്തിയുടെ നടപടിക്കെതിരെയും സിപിഎം നേതാക്കളുടെ കയ്യൂക്കിനെതിരെയും ഒറ്റയാള്‍ സമരം ആരംഭിച്ചിരിക്കുകയാണ്