ആദിവാസികളുടെ ഉന്നമനത്തിന് ട്രൈബൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് കം കരിയർ ഡെവലപ്പ്മെന്റ് സെന്റർ; രാജ്യത്ത് ആദ്യം

ആദിവാസികളുടെ ഉന്നമനത്തിന് ട്രൈബൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് കം കരിയർ ഡെവലപ്പ്മെന്റ് സെന്റർ; രാജ്യത്ത് ആദ്യം

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് കം കരിയർ ഡെവലപ്പ്മെന്റ് സെന്റർ തിരുവനന്തപുരത്ത് പാലോട് ആരംഭിക്കുന്നു.

കേരളത്തിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും തൊഴിൽ കണ്ടെത്തുന്നതിനും അതാത് മേഖലകളിൽ ഉയർച്ച നേടുന്നതിനും വേണ്ട കഴിവുകളും പരിശീലനവും ആർജിക്കുവൻ ഇത് വഴി സാധിക്കും. 

സ്വന്തം മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാവുന്നതോടെ ഇത് സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഡിജിറ്റിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ആവും. സർക്കാരിന്റെ തൊഴിൽ നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.