യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചു കൊള്ളയടിച്ച കേസില്‍ യുവാക്കള്‍ അറസ്റ്റില്‍

യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചു കൊള്ളയടിച്ച കേസില്‍ യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കല: യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ചു അവശനാക്കി കൊള്ളയടിച്ച കേസില്‍ യുവാക്കള്‍ അറസ്റ്റിലായി. കൊലക്കേസ് പ്രതിയടക്കം നാലു സദാചാര ഗുണ്ടകളാണ് പിടിയിലായിരിക്കുന്നത്. വര്‍ക്കല പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

വര്‍ക്കല ബീച്ചില്‍ താമസിക്കുന്ന സുഹൃത്തിനെ കാണാനെത്തിയ കൊട്ടാരക്കര പുത്തൂര്‍ തേവലപ്പുറം നന്ദനത്തില്‍ പ്രശാന്തിനെയാണ്(35) അഞ്ചു പേരടങ്ങുന്ന സംഘം ക്രൂരമായി മര്‍ദിച്ചത്. പ്രശാന്തിന്റെ മുതുകിലും കാലിലും മര്‍ദനമേറ്റു. കൂടാതെ സ്വര്‍ണമാല, വിലകൂടിയ മൊബൈല്‍ ഫോണ്‍, പണം എന്നിവയും കവര്‍ന്നു. ഭീഷണിപ്പെടുത്താന്‍ മോഷണം, അസാന്മാര്‍ഗിക പ്രവര്‍ത്തികള്‍ക്കു വന്നതാണെന്നു പ്രശാന്തിനെ കൊണ്ടു പറയിക്കുന്ന വിഡിയോയും ചിത്രീകരിച്ചു. വര്‍ക്കല തിരുവമ്ബാടി വാറില്‍ വീട്ടില്‍ ജസ്മീര്‍(20), കുരയ്ക്കണ്ണി ഐഷ ഭവനില്‍ ബസാം(20), പുന്നകുളം ചരുവിള വീട്ടില്‍ ആഷിക് (20), തിരുവമ്ബാടി ഇസ്മയില്‍ മന്‍സിലില്‍ ബദിന്‍ഷാ(34) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഒരാള്‍ ഒളിവിലാണ്. ബദിന്‍ഷാ 2014ല്‍ തമിഴ്നാട് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്.