ചുഴിയില്‍ പെട്ട് വിദ്യാര്‍ഥി മുങ്ങിമരിച്ചു

ചുഴിയില്‍ പെട്ട് വിദ്യാര്‍ഥി മുങ്ങിമരിച്ചു

കോഴിക്കോട്: സഹപാഠികളുമൊത്ത് കുളിക്കുന്നതിനിടെ ചുഴിയില്‍ പെട്ട് വിദ്യാര്‍ഥി മുങ്ങിമരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി സാജുദ്ധീന്‍ മകന്‍ ഇസ്ഹാഖ് (18)ആണ് മരിച്ചത്. കോഴിക്കോട്  ആനക്കാംപൊയില്‍ പതങ്കയത്താണ് സംഭവം.

കുന്ദമംഗലം കാരന്തൂര്‍ മര്‍കസില്‍ വിദ്യാര്‍ഥികള്‍ അധ്യാപകരുമൊത്ത് യാത്ര പോയതായിരുന്നു. കൂടെ ഉളളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.