കനത്ത മഴയില്‍ നാശം വിതച്ച ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി യാത്ര തിരിച്ചു

കനത്ത മഴയില്‍ നാശം വിതച്ച ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി യാത്ര തിരിച്ചു

തിരുവനന്തപുരം: കനത്ത മഴയില്‍ നാശം വിതച്ച ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി .പിണറായി വിജയന്‍ യാത്ര തിരിച്ചു. മലപ്പുറം, വയനാട് ജില്ലകള്‍ സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. തിരുവനന്തപുരത്തെ എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ നിന്നാണ് മുഖ്യമന്ത്രി യാത്ര ആരംഭിച്ചിരിക്കുന്നത്. വ്യോമസേനയുടെ AN32 വിമാനത്തിലാണ് യാത്ര.

മുഖ്യമന്ത്രിയുടെ ഒപ്പം റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍, ഡിജിപി ലോക്‌നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യു സെക്രട്ടറി വി.വേണു, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മെഹ്ത എന്നിവരുമുണ്ട്. രാവിലെ ഒന്‍പതിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഹെലികോപ്പ്ടര്‍ മാര്‍ഗം സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. പിന്നീട് മേപ്പാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ശേഷം റോഡ് മാര്‍ഗം ഉരുള്‍പൊട്ടലുണ്ടായ ഭൂദാനവും സന്ദര്‍ശിക്കും.