എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം ഉണ്ണിരവിക്ക് വെട്ടേറ്റു

എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം ഉണ്ണിരവിക്ക് വെട്ടേറ്റു

പത്തനംതിട്ട: എസ്.എഫ്.ഐ നേതാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം ഉണ്ണിരവി (21)യാണ് ആക്രമണത്തിന് ഇരയായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന എസ്‌എഫ്‌ഐ നേതാവിനെ പിന്നിൽനിന്നും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. 

ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ആരോപണമുണ്ട്. താഴെവെട്ടിപ്രം റിങ്റോഡില്‍ ഇടതുഭാഗത്തുകൂടെ ബൈക്കില്‍ മറികടന്ന് പിന്നില്‍ നിന്ന് എത്തിയ സംഘം വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. ഉണ്ണിയുടെ ഇടതുകൈയ്ക്ക് വെട്ടേറ്റു. ബൈക്കില്‍ നിന്ന് തെറിച്ചുവീണ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഉണ്ണിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.