ഡി.സി.സി ഓഫീസിനു മുന്നില്‍ ശവപ്പെട്ടി പ്രതിഷേധം : കെ.എസ്. യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഡി.സി.സി ഓഫീസിനു മുന്നില്‍ ശവപ്പെട്ടി പ്രതിഷേധം : കെ.എസ്. യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ ശവപ്പെട്ടി വെച്ച് പ്രതിഷേധിച്ച  കെ.എസ്.യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കെ.എസ്.യു സംസ്ഥാന ജനറല്‍സെക്രട്ടറി അനൂപ്‌ ഇട്ടന്‍, മുന്‍ സംസ്ഥാന സെക്രട്ടറി സബീര്‍ മുട്ടം, മുജീവ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സ് എമ്മിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് റീത്തും ശവപ്പെട്ടിയും വെച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും രമേശ്‌ചെന്നിത്തലയുടെയും ചിത്രങ്ങളോട് കൂടിയ ശവപ്പെട്ടിയും, കൂടാതെ നേതാക്കളെ വിമര്‍ശിക്കുന്ന തരത്തിലുള്ള പോസ്റ്ററുക ളും ഒട്ടിച്ചിരുന്നു. ഒന്‍പതാം തീയ്യതി പുലര്‍ച്ചെയാണ് ശവപ്പെട്ടി ഓഫീസിനു മുന്നില്‍ കാണപ്പെട്ടത്.
എറണാകുളം ഡിസിസി അധ്യക്ഷന്‍റെ പരാതിയിലാണ് അറസ്റ്റ്. ജൂണ്‍ 8 നു ഇവര്‍ കടയില്‍ നിന്നും ശവപ്പെട്ടി വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍  നേരത്തെ പൊലീസിന് ലഭിച്ചിരുന്നു.