ജെസ്ന എവിടെ? വെള്ളപ്പൊക്കക്കെടുതിക്കിടെ നിലച്ചുപോയ അന്വേഷണം പുനരാരംഭിക്കാതെ പോലീസ്;  അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി ആക്ഷന്‍ കൗണ്‍സില്‍

ജെസ്ന എവിടെ? വെള്ളപ്പൊക്കക്കെടുതിക്കിടെ നിലച്ചുപോയ അന്വേഷണം പുനരാരംഭിക്കാതെ പോലീസ്;  അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി ആക്ഷന്‍ കൗണ്‍സില്‍

കാഞ്ഞിരപ്പള്ളി: എസ്ഡി കോളേജ് വിദ്യാർഥിനി ജസ്നയെ കാണാതായി ആറു മാസം പൂർത്തിയാകുമ്പോളും അന്വേഷണം എങ്ങുമെത്താത്തതിൽ പ്രതിഷേധവുമായി ആക്ഷൻ കൗൺസിൽ.പോലീസിന് കൃത്യമായ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നും കേരളത്തിലും പുറത്തും ഊർജിതമായി നടത്തിവന്ന അന്വേഷണം കഴിഞ്ഞ ഒരുമാസമായി മന്ദഗതിയിലാണെന്നും ആക്ഷൻ കൗൺസിൽ ആരോപിച്ചു. വെള്ളപ്പൊക്കക്കെടുതിക്കിടെ നിലച്ചുപോയ അന്വേഷണം പുനരാരംഭിക്കുന്നതിനു പോലീസിനും താത്പര്യമില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നതെന്നും അതുകൊണ്ട് അന്വേഷണം സിബിഐയെ ഏൽപ്പിക്കണം എന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. 


ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതായി പോലീസ് പറയുമ്പോഴും വ്യക്തമായ ഒരു തുമ്പ് പോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല കഴിയാതെയിരിക്കുന്ന സാഹചര്യത്തിൽ പോലീസ് അന്വേഷണം നിഷ്ക്രിയമായിക്കൊണ്ടിയിരിക്കുകയാണെന്നാണ് ആക്ഷൻ കൗൺസിലിന്റെ ആരോപണം. 

മുണ്ടക്കയം ബസ് സ്റ്റാൻഡിൽ ജസ്നയെന്നു തോന്നിക്കുന്ന യുവതിയുടെ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണം എങ്ങുമെത്തിയില്ല. ടെലിഫോണ്‍ ടവർ ലൊക്കേഷൻ അടിസ്ഥാനമാക്കി നടത്തിയ ശാസ്ത്രീയ വിശകലനവും പ്രയോജനപ്പെട്ടില്ല. 200 ഓളം പേരിൽനിന്നു നേരിട്ടും അല്ലാതെയും മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലും പുറത്തും തിരച്ചിൽ നടത്തി. കോട്ടയം, ഇടുക്കി ജില്ലകളിലെ വനങ്ങളിലും നദീതീരങ്ങളിലും എസ്റ്റേറ്റുകളിലും വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ തിരച്ചിൽ നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച മൂന്നാം തവണയും ബെംഗളൂരുവിൽ അന്വേഷണത്തിനു പോയെങ്കിലും ഫലമൊന്നുമുണ്ടായില്ലെന്നും ആക്ഷൻ കൗൺസിൽ പറയുന്നു.