കനത്തമഴയില്‍ അട്ടപ്പാടിയില്‍ വന്‍ നാശനഷ്ടം

കനത്തമഴയില്‍ അട്ടപ്പാടിയില്‍ വന്‍ നാശനഷ്ടം

അഗളി: കനത്തമഴയില്‍ ഇത്തവണ അട്ടപ്പാടിയില്‍ വന്‍ നാശനഷ്ടം സംഭവിച്ചിരിക്കുന്നു. സമീപകാല ചരിത്രത്തിലൊന്നും ലഭിക്കാത്ത മഴയാണ് ഇത്തവണ പ്രതീക്ഷിക്കാതെ ഇവിടെ പെയ്‌തൊലിച്ചത്. ഇത് വിതച്ചത് വന്‍ നാശവും. കിഴക്കന്‍ അട്ടപ്പാടിയില്‍ ഉള്‍പ്പെടെ ശക്തമായ മഴ പെയ്തതോടെ വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോഴും എല്ലാ മേഖലയിലേക്കും സഞ്ചരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. സംസ്ഥാനത്തു തന്നെ ഏറ്റവും കുറവ് മഴ ലഭിക്കൂന്ന പ്രദേശങ്ങളിലെന്നാണ് കിഴക്കന്‍ അട്ടപ്പാടി. എല്ലാ സ്ഥലങ്ങളിലും ശക്തമായ മഴ ഉണ്ടാകുമ്പോഴും കിഴക്കന്‍ അട്ടപ്പാടി മഴ നിഴല്‍ പ്രദേശമായി തുടര്‍ന്നു.

എന്നാല്‍ ഇത്തവണ ഇതിനെയെല്ലാം മറികടന്നാണ് പേമാരി ഇവിടേക്ക് പെയ്‌തൊലിച്ചത്. കഴിഞ്ഞ പ്രളയകാലത്തെക്കാള്‍ ശക്തമായ മഴയായിരുന്നു ഇത്തവണ അട്ടപ്പാടിയില്‍ ലഭിച്ചത്. പാലങ്ങള്‍ ഒലിച്ച് പോവുകയും ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും ചെയ്തതോടെ അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ ഉള്‍പ്പടെ ഒറ്റപ്പെട്ടു. അതേസമയം ഇനമി സംസ്ഥാനത്ത് മഴയ്ക്ക് ശമനം ഉണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.