കനത്ത മഴ: ബേക്കല്‍ കോട്ടയുടെ ഭിത്തി ഇടിഞ്ഞു

കനത്ത മഴ: ബേക്കല്‍ കോട്ടയുടെ ഭിത്തി ഇടിഞ്ഞു

ഉദുമ: കനത്ത മഴയെ തുടര്‍ന്ന് ചരിത്രശേഷിപ്പായ ബേക്കല്‍ കോട്ടയുടെ ഒരു ഭാഗം ഇടിഞ്ഞു വീണു. കഴിഞ്ഞരാത്രിയിലുണ്ടായ മഴയിലാണ് സംഭവം. നൂറുകണക്കിന് ചെങ്കല്ല് അടുക്കി നൂറ്റാണ്ടുകള്‍മുന്‍പ് കെട്ടിയുയര്‍ത്തിയ നിരീക്ഷണകേന്ദ്രത്തിന്റെ പുറത്തെ ഭിത്തിയാണ് ഇടിഞ്ഞത്.  കോട്ടയുടെ പ്രവേശനകവാടത്തിന്റെ കിഴക്കുഭാഗത്ത് പുറത്തേക്കുള്ള രണ്ടാമത്തെ നിരീക്ഷണകേന്ദ്രത്തിന്റെ ഭിത്തിയാണ് നിലവില്‍ ശക്തിയായ മഴയ്ത്ത് ഇടിഞ്ഞിരിക്കുന്നത്.

ഇതിനു മുകളിലേക്ക് സന്ദര്‍ശകര്‍ പ്രവേശിക്കുന്നത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ.) നിരോധിച്ചു. ഇതിനെ തുടര്‍ന്ന് മുകളിലേയ്ക്കുള്ള പാതയില്‍ ഇരുമ്ബു ദണ്ഡുകള്‍ നിരത്തി അടച്ചിട്ടുണ്ട്്. എന്നാല്‍ സൂചകഫലകങ്ങളൊന്നും സ്ഥാപിച്ചിട്ടില്ല.