കേരള ഹൈക്കോടതിയിലേക്ക് അഞ്ച് ജഡ്ജിമാര്‍ കൂടിയെത്തുന്നു

കേരള ഹൈക്കോടതിയിലേക്ക് അഞ്ച് ജഡ്ജിമാര്‍ കൂടിയെത്തുന്നു

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിലേക്ക് അഞ്ച് ജഡ്ജിമാര്‍ കൂടിയെത്തുന്നു. മൂന്ന് അഭിഭാഷകരെയും രണ്ട് ജില്ലാ ജഡ്ജിമാരെയും ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിനു സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു.

അഭിഭാഷകരായ വി.ജെ അരുണ്‍, എന്‍. നഗരേഷ്, പി.വി കുഞ്ഞികൃഷ്ണന്‍ എന്നിവരെയും ടി.വി അനില്‍ കുമാര്‍, എന്‍. അനില്‍കുമാര്‍ എന്നീ ജില്ലാ ജഡ്ജിമാരെയുമാണ് കൊളീജിയം ശുപാര്‍ശ ചെയ്തത്. 

ഹൈക്കോടതി നിര്‍ദേശിച്ച ഒരു പേര് കൊളീജിയം തള്ളിയിരുന്നു. മൂന്നു പേരെ പിന്നീട് പരിഗണിക്കും.