കാലവര്‍ഷക്കെടുതി: സംസ്ഥാനത്ത് ഇതുവരെ 29 മരണം

കാലവര്‍ഷക്കെടുതി: സംസ്ഥാനത്ത് ഇതുവരെ 29 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്നുള്ള പ്രളയത്തില്‍ ഇതിനോടകം 29 പേര്‍ മരണപ്പെട്ടു. നാല് പേരെ കാണാതായിട്ടുമുണ്ട്. മണ്ണിടിഞ്ഞു വീണാണ് 25 പേര്‍ മരിച്ചത്. നാല് പേര്‍ മുങ്ങിമരിക്കുകയായിരുന്നു.

ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീണ് 12 പേരാണ് മരിച്ചത്. മലപ്പുറത്ത് ആറ് പേരും കോഴിക്കോട് ഒരാളും കണ്ണൂരില്‍ രണ്ട് പേരും വയനാട്ടില്‍ നാല് പേരും മരിച്ചു. പാലക്കാടും എറണാകുളത്തുമായി രണ്ട് പേര്‍ വീതം മുങ്ങി മരിച്ചിട്ടുണ്ട്. 

അതേ സമയം സംസ്ഥാനത്തൊട്ടാകെ സജ്ജമാക്കിയ 439 ദുരിതാശ്വാസ ക്യാമ്ബുകളിലായി 12240 കുടുംബങ്ങളാണ് കഴിയുന്നത്. പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയും കരസേനയും രംഗത്തിറങ്ങിയിട്ടുണ്ട്.