വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനം

വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പാലക്കാട്, മലപ്പുറം ഡിവിഷണല്‍ ഓഫീസുകളില്‍ ഒഴിവ് വരാന്‍ സാധ്യതയുളള വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 36600-79200 ശമ്പള സ്‌കെയിലുളള ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. സൂപ്പര്‍വൈസറി തസ്തികയില്‍ ജോലിചെയ്യുന്ന 30700-65400 ശമ്പളസ്‌കെയിലുളള ജീവനക്കാരുടെ അപേക്ഷകളും പരിഗണിക്കും. 

ചട്ടപ്രകാരമുളള അപേക്ഷകള്‍ ചീഫ് എക്‌സിക്യൂട്ടീവ്, കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, എസ്.എന്‍. പാര്‍ക്ക്, പൂത്തോള്‍ പി.ഒ., പിന്‍ : 680004,  ഫോണ്‍ : 0487 2386871 എന്ന വിലാസത്തില്‍ ലഭിക്കണം.