ഇംഗ്ലീഷ് അധ്യാപകരില്‍ നിന്നും പ്രൊപ്പോസല്‍ ക്ഷണിച്ചു

ഇംഗ്ലീഷ് അധ്യാപകരില്‍ നിന്നും പ്രൊപ്പോസല്‍ ക്ഷണിച്ചു

അഞ്ച് മുതല്‍ പ്ലസ്ടു വരെയുളള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് റഗുലര്‍ ക്ലാസുകള്‍ക്ക് പുറമെ സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം നല്‍കുന്നതിന് ഈ മേഖലയിലെ പ്രമുഖ ഏജന്‍സികള്‍, വിദഗ്ധരായ ഇംഗ്ലീഷ് അദ്ധ്യാപകര്‍ എന്നിവരില്‍ നിന്നും പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. പട്ടികവര്‍ഗ്ഗ വകുപ്പിന്റെ കീഴില്‍ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ: അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലേക്കാണ് പ്രൊപ്പോസലുകള്‍ ക്ഷണിച്ചത്.  2018-19 അദ്ധ്യയന വര്‍ഷത്തേക്കാണ് നിയമനം.

പ്രൊപ്പോസലുകള്‍ 15ന് മൂന്ന് വരെ സ്വീകരിക്കും. സീനിയര്‍ സൂപ്രണ്ട്,  എ.എം.എം.ആര്‍. എച്ച്.എസ്.എസ്., കട്ടേല, ശ്രീകാര്യം പി.ഒ, തിരുവനന്തപുരം-17 എന്ന വിലാസത്തില്‍ പ്രൊപ്പോസലുകള്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസില്‍ നിന്നും ലഭിക്കും

 ഫോണ്‍ : 0471 2597900.