കാറ്റഗറി നമ്പര്‍: 225/16, 143/16 മുതല്‍ 148/16 വരെ പ്രായോഗിക പരീക്ഷ കോഴിക്കോട് നടക്കും

കാറ്റഗറി നമ്പര്‍: 225/16, 143/16 മുതല്‍ 148/16 വരെ പ്രായോഗിക പരീക്ഷ കോഴിക്കോട് നടക്കും

കെ എം സി എസ്/ വേരിയസ് ഡവലപ്‌മെന്റ് അതോറിറ്റീസിലെ ഗ്രേഡ് II (എല്‍ഡിവി) ഡയറക്ട് ആന്റ് എന്‍സിഎ (കാറ്റഗറി നമ്പര്‍: 225/16, 143/16 മുതല്‍ 148/16 വരെ) തസ്തികകളിലേക്ക് 2019 മെയ് 17, 18 തീയതികളില്‍ രാവിലെ ആറ് മണിക്ക് കോഴിക്കോട് മാലൂര്‍കുന്ന് സിറ്റി എ ആര്‍ ക്യാമ്പ് ഗ്രൗണ്ടില്‍ പൊതു പ്രായോഗിക പരീക്ഷ നടത്താന്‍  (എച്ച് ടെസ്റ്റ് + റോഡ് ടെസ്റ്റ്) പി എസ് സി തീരുമാനിച്ചു. 

ഉദ്യോഗാര്‍ഥികള്‍ അവരുടെ അഡ്മിഷന്‍ ടിക്കറ്റ് പി എസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത്, ഒറിജിനല്‍ ഡ്രൈവിംഗ് ലൈസന്‍സ്, ലൈസന്‍സ് സംബന്ധമായ മറ്റ് രേഖകള്‍ എന്നിവ സഹിതം അന്നേ ദിവസം രാവിലെ ആറ് മണിക്ക് പ്രായോഗിക പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്. പരീക്ഷയില്‍ ഹാജരാകാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കുന്നതല്ല.