സെയിലില്‍ മാനേജ്മെന്റ് ട്രെയിനിയാകാം

സെയിലില്‍ മാനേജ്മെന്റ് ട്രെയിനിയാകാം

ന്യൂഡല്‍ഹി : സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡില്‍ 382 ഒഴിവുകളിലെക്കു അപേക്ഷ ക്ഷണിച്ചു. വിവിധ എന്‍ജിനീയറിങ് വിഭാഗങ്ങളിലെ മാനേജ്മെന്റ് ട്രെയിനി (ടെക്നിക്കല്‍) ഇ-1 ഗ്രേഡ് തസ്തികകളിലെ ഒഴിവുകളിലാണ് അവസരങ്ങള്‍ ഉള്ളത്. ഗേറ്റ് വഴിയാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. ഫെബ്രുവരി 21 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

പ്രായപരിധി: 1990 ഫെബ്രുവരി ഒന്നിന് ശേഷം ജനിച്ചവരാകണം ഉദ്യോഗാര്‍ത്ഥികള്‍( 2018 ഫെബ്രുവരി ഒന്നിനു 28 വയസ്സ്). സംവരണവിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവു ലഭിക്കും. 

അപേക്ഷ അയയ്ക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.sail.co.in അല്ലെങ്കില്‍ www.sailcareers.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.