കൊമ്പില്‍ കോര്‍ത്തെടുത്ത് സ്ത്രീയെ പത്തടിയോളം ഉയരത്തില്‍ കാള വലിച്ചെറിഞ്ഞു

  കൊമ്പില്‍ കോര്‍ത്തെടുത്ത് സ്ത്രീയെ പത്തടിയോളം ഉയരത്തില്‍ കാള വലിച്ചെറിഞ്ഞു

റോഡിലൂടെ നടന്നുപോയ സ്ത്രീയെ പുറകില്‍ നിന്ന് വന്ന കാള കൊമ്പില്‍ കോര്‍ത്തെടുത്ത ശേഷം ദൂരേക്ക് വലിച്ചെറിഞ്ഞു. ഗുജറാത്തിലെ ഭാറുച്ച് സിറ്റിയിലാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെയാണ് കാള നടന്നുപോകുകയായിരുന്ന സ്ത്രീയെ പിന്നിലൂടെ വന്ന് കൊമ്പില്‍ കോര്‍ത്തെടുക്കുകയും പിന്നീട് താഴേക്ക് വലിച്ചെറിയുകയും ചെയ്തത്.

പത്തടിയോളം ഉയരത്തിലേക്ക് പൊങ്ങിയ ശേഷമാണ് ഈ സ്ത്രീ താഴേക്ക് വീണത്. ഇത് കണ്ടു ആളുകള്‍  ഭയന്ന് ഓടി മാറി. താഴെ വീണ സ്ത്രീയ്ക്ക് ചുറ്റിനും ആളുകള്‍ തടിച്ചു കൂടി. അടുത്തുള്ള ഒരു കടയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.