പബ്ജി കളിച്ച് പ്രണയത്തിലായ ആളുമായി വിവാഹം കഴിക്കാന്‍ സഹായിക്കണമെന്ന ആവശ്യവുമായി

പബ്ജി കളിച്ച് പ്രണയത്തിലായ ആളുമായി വിവാഹം കഴിക്കാന്‍ സഹായിക്കണമെന്ന ആവശ്യവുമായി

ഗാന്ധിനഗര്‍: പബ്ജി കളിച്ച് പ്രണയത്തിലായാളുമായി ജീവിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് 19 വയസുകാരി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. പബ്ജിയിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം ജീവിക്കാന്‍ സഹായം വേണമെന്ന ആവശ്യവുമായാണ് ഒരു കുട്ടിയുടെ അമ്മ കൂടിയായ യുവതി വനിതാ ഹെല്‍പ്പ് ലൈനില്‍ വിളിച്ചത്. അഭയം 181 എന്ന ഹെല്‍പ്പ് ലൈനിലാണ് യുവതി വിളിച്ചത്.

'ദിവസേന 550 ലധികം ഫോണ്‍ കോളുകളാണ് അഭയത്തിലെത്തുന്നത്. അതില്‍ പരമാവധി കേസുകളില്‍ കൗണ്‍സിലിങ് ടീം നേരിട്ട് പോയി പരിഹരിക്കുകയാണ് പതിവ്. നിരവധി അമ്മമാര്‍ പബ്ജി ഗെയിംന് അടിമകളായ മക്കളെ കുറിച്ച് പറയാന്‍ വിളിക്കാറുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു വിഷയം ഉണ്ടാകുന്നത്.'' എന്ന് അഭയം പ്രോജക്ച് തലവന്‍ നരേന്ദ്ര സിങ് ഗോഹിലെ പറഞ്ഞു. 

കൗണ്‍സിലിങില്‍ യുവതിക്ക് പബ്ജി ഗെയിമിനോട് അമിതമായ ആസക്തിയാണെന്ന് കണ്ടെത്തി. ദീര്‍ഘനേരം മൊബൈലിലെ പബ്ജി കളി കാരണം യുവതി കുടുംബവുമായി വരെ അല്‍പ്പം അകല്‍ച്ചയിലാണെന്ന് കണ്ടെത്തിയ കൗണ്‍സിലിങ് സംഘം ഇവരുടെ കുടുംബവുമായി സംസാരിച്ചു. യുവതി ആലോചിക്കാന്‍ സമയം ആവശ്യപ്പെട്ടു. ആവശ്യമാണെങ്കില്‍ അവര്‍ ഇനിയും ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിക്കുമെന്നും ഗോഹില്‍ പറഞ്ഞു.