ബംഗാളിൽ മിന്നലേറ്റ് ഏഴ് മരണം

ബംഗാളിൽ മിന്നലേറ്റ് ഏഴ് മരണം

ബംഗാളില്‍ മിന്നലേറ്റ് ഏഴു പേര്‍ മരിച്ചു. രാവിലെ മുതലുണ്ടായ ശക്തമായ മഴയില്‍ വിവിധ ജില്ലകളില്‍ ഒന്‍പതു പേര്‍ക്കു പരുക്കേറ്റു. നാദിയ ജില്ലയില്‍ നാലു പേരും വടക്ക് 24 പര്‍ഗാനസ് ജില്ലയില്‍ രണ്ടു പേരുമാണ് അപകടത്തില്‍പെട്ടതെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

ബങ്കൂര ജില്ലയില്‍ വയലില്‍ ജോലിചെയ്യുകയായിരുന്ന ഒരു കര്‍ഷകനും മിന്നലേറ്റു. നാദിയ ജില്ലയില്‍ കൊല്ലപ്പെട്ട നാലു പേരും കര്‍ഷക തൊഴിലാളികളാണെന്നാണു വിവരം. ഏപ്രില്‍ മുതല്‍ ബംഗാളില്‍ മിന്നലേറ്റ് 25 പേരാണ് ഇതുവരെ മരിച്ചത്.