വി​ദ്യാ​സാ​ഗ​റി​ന്‍റെ പ്ര​തി​മ നി​ര്‍​മി​ക്കാ​മെ​ന്ന് മോ​ദിയു​ടെ സ​ഹാ​യം വേ​ണ്ടെ​ന്ന് മ​മ​ത

വി​ദ്യാ​സാ​ഗ​റി​ന്‍റെ പ്ര​തി​മ നി​ര്‍​മി​ക്കാ​മെ​ന്ന് മോ​ദിയു​ടെ സ​ഹാ​യം വേ​ണ്ടെ​ന്ന് മ​മ​ത

മന്ദിർബസാർ: കൊൽക്കത്തയിൽ അമിത് ഷായുടെ റാലിക്കിടെ തകർക്കപ്പെട്ട ബംഗാളി നവോത്ഥാനനായകൻ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ പുനർനിർമിക്കാൻ മോദിയുടെ സഹായം വേണ്ടെന്ന് മമതാ ബാനർജി. പ്രതിമ പഞ്ചലോഹങ്ങൾ കൊണ്ട് പുനർനിർമിക്കുമെന്ന മോദിയുടെ പ്രഖ്യാപനത്തിനോട് പ്രതികരിക്കുകയായിരുന്നു മമത.

 ബി​ജെ​പി ത​ക​ര്‍​ത്ത പ്ര​തി​മ വീ​ണ്ടും നി​ര്‍​മി​ക്കാ​ന്‍ ബം​ഗാ​ളി​ന​റി​യാം. അ​തി​ന് മോ​ദി​യു​ടെ പ​ണം ആ​വ​ശ്യ​മി​ല്ലെ​ന്നും മ​മ​ത പ​റ​ഞ്ഞു. പ്രതിമ നിർമിക്കുമെന്ന് പ്രഖ്യാപിക്കുന്ന മോദി 200 വർഷത്തെ സംസ്കാരവും ചരിത്രവും തിരിച്ചു തരുമോ എന്നും മമത ചോദിച്ചു.

അക്രമത്തിൽ തകർക്കപ്പെട്ട ബംഗാൾ നവോത്ഥാന നായകൻ ഈശ്വർ ചന്ദ്രവിദ്യാസാഗറിന്‍റെ പ്രതിമ പുനർനിർമിക്കുമെന്ന് മോദി ഉത്തർപ്രദേശിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ പ്രഖ്യാപിച്ചിരുന്നു.

പ്രതിമ തകർത്തത് എബിവിപി പ്രവർത്തകരാണെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് വീഡിയോകൾ പുറത്തു വിട്ടിരുന്നു. ബംഗാൾ ജനതയുടെ വികാരപ്രശ്നം കൂടിയായ പ്രതിമ തകർക്കൽ ബിജെപിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞാണ് മോദിയുടെ പ്രഖ്യാപനം.