ഉന്നാവോ പീഡന കേസ്: ബിജെപി എംഎല്‍എ കു​ല്‍​ദീ​പ്​ സി​ങ്​ സെ​ങ്കാ​റി​നെ നുണപരിശോധനക്ക് വിധേയനാക്കും

ഉന്നാവോ പീഡന കേസ്: ബിജെപി എംഎല്‍എ കു​ല്‍​ദീ​പ്​ സി​ങ്​ സെ​ങ്കാ​റി​നെ നുണപരിശോധനക്ക് വിധേയനാക്കും

ല​ഖ്​​നോ: ഉത്തര്‍പ്രദേശിലെ ഉ​ന്നാ​വി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്​​ത കേ​സി​ല്‍ പ്ര​തി​യാ​യ ബി.​ജെ.​പി എം.​എ​ല്‍.​എ കു​ല്‍​ദീ​പ്​ സി​ങ്​ സെ​ങ്കാ​റി​നെ നു​ണ പ​രി​ശോ​ധ​നക്ക് വിധേയനാക്കുമെന്നു സി.​ബി.​​ഐ.​ ചോ​ദ്യം ചെ​യ്യ​ലി​ല്‍ എം.​എ​ല്‍.​എ പ​ര​സ്​​പ​ര​വി​രു​ദ്ധ​മായി സം​സാ​രി​ക്കു​ന്നതിനെ തുടര്‍ന്നാണ് സിബിഐയുടെ തീരുമാനം.

എം.​എ​ല്‍.​​എ​യെ ഏ​ഴു​ദി​വ​സം പൊ​ലീ​സ്​ റി​മാ​ന്‍​ഡി​ല്‍ വി​ട്ടി​രി​ക്കു​ക​യാ​ണ്. കൂ​ട്ടു​പ്ര​തി ശ​ശി സി​ങ്ങി​നെ നാ​ലു​ദി​വ​സം പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ടു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെയും എംഎല്‍എയെയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി എംഎല്‍എയുടെ ഭാര്യ രം​ഗത്തെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിന് എംഎല്‍എ തന്നെ ബലാത്സംഗം ചെയ്‌തെന്നും ഒരാഴ്ചയ്ക്കു ശേഷം എംഎല്‍എയുടെ സംഘം തന്നെ തട്ടിക്കൊണ്ടുപോവുകയും കൂട്ട ബലാത്സംഗത്തന് ഇരയാക്കുകയും ചെയ്‌തെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. പോസ്‌കോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. പോസ്‌കോയ്ക്കു പുറമേ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 363, 366, 506 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്.