അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലില്ലെന്നു    ഉ​മാ ഭാ​ര​തി

 അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലില്ലെന്നു    ഉ​മാ ഭാ​ര​തി

ഭോ​പ്പാ​ൽ:  അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലില്ലെന്നു  കേന്ദ്രമന്ത്രി ഉ​മാ ഭാ​ര​തി.  തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്നും അ​വ​ധി​യെ​ടു​ക്കാനാണ്  ബി​ജെ​പി​യു​ടെ തീ​പ്പൊ​രി നേ​താ​വായ  ഉ​മാ ഭാ​ര​തിയുടെ തീരുമാനം. പു​റം​വേ​ദ​ന​യും കാ​ൽ​മു​ട്ടി​നു​ള്ള വേ​ദ​ന​യു​മാ​ണ് ഭാ​ര​തി​യെ അ​ല​ട്ടു​ന്ന​ത്. . അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്നും മാ​റി​നി​ൽ​ക്കു​ക​യാ​ണ്. എ​ന്നാ​ൽ രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്നും വി​ര​മി​ക്കാ​ൻ തീ​രു​മാ​ന​മി​ല്ലെ​ന്നും ഉ​മാ ഭാ​ര​തി പ​റ​ഞ്ഞു.

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ മൂ​ല​മാ​ണ് മ​ന്ത്രി രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്നും അ​വ​ധി​യെ​ടു​ക്കു​ന്ന​ത്.  കേ​ന്ദ്ര​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നു രാ​ജി​വ​യ്ക്കാ​നും ആ​ലോ​ചി​ച്ചി​രു​ന്നെ​ങ്കി​ലും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ സ​മ്മ​തി​ച്ചി​ല്ലെ​ന്ന് അ​വ​ർ പ​റ​യു​ന്നു. അ​മി​ത് ഷാ​യു​മാ​യി ഇ​ക്കാ​ര്യം സം​സാ​രി​ച്ചി​രു​ന്നു. എ​ന്നാൽ 2019 വ​രെ തു​ട​രാനാ​ണ് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ഉ​മാ ഭാ​ര​തി പ​റ​ഞ്ഞു.