മോഷണക്കുറ്റം ആരോപിച്ച് രണ്ട് യുവാക്കളെ ജനകൂട്ടം തല്ലിക്കൊന്നു

മോഷണക്കുറ്റം ആരോപിച്ച് രണ്ട് യുവാക്കളെ ജനകൂട്ടം തല്ലിക്കൊന്നു

പാറ്റ്‌നാ: മോഷണക്കുറ്റം ആരോപിച്ച് രണ്ട് യുവാക്കളെ ജനകൂട്ടം തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ ഗൊഡ ജില്ലയിലാണ് എരുമകളെ മോഷ്ടിച്ചെന്നാരോപിച്ച് യുവാക്കളെ കൊലപ്പെടുത്തിയത്. സിറാബുദ്ധീന്‍ അന്‍സാരി, മുര്‍താസ അന്‍സാരി എന്നീ യുവാക്കളെയാണ് ചൊവ്വാഴ്ച രാത്രിയില്‍ 13 എരുമകളെ ഗ്രാമത്തില്‍ നിന്ന് മോഷ്ടിച്ചെന്നാരോപിച്ചാണ് ജനക്കൂട്ടം യുവാക്കളെ മര്‍ദ്ദിച്ചത്.

മര്‍ദ്ദനത്തെ തുടര്‍ന്ന്‍ സിറാബുദ്ധീന്‍ അന്‍സാരി, മുര്‍താസ അന്‍സാരി എന്നീ യുവാക്കള്‍ മരണപ്പെടുകയായിരുന്നു. ഗൊഡ ജില്ലയിലെ ദുല്ലു ഗ്രാമവാസികളാണ് കൊല്ലപ്പെട്ടവര്‍. കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്നും കാണാതായ എരുമകളെ കണ്ടെത്തിയെന്നാണ് ജനക്കൂട്ടം അവകാശപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, നിലനിന്നിരുന്ന സംഘര്‍ഷാവസ്ഥാ പരിഹരിച്ചതായും ഗോഡ പോലീസ് സൂപ്രണ്ട് രാജീവ് കുമാര്‍ സിങ് അറിയിച്ചു.