സൈനിക ക്യാമ്പിന് നേരെ മഞ്ഞുമലയിടിഞ്ഞ് വീണ് രണ്ട് സൈനികർ മരിച്ചു

സൈനിക ക്യാമ്പിന് നേരെ മഞ്ഞുമലയിടിഞ്ഞ് വീണ് രണ്ട് സൈനികർ മരിച്ചു

ന്യൂഡൽഹി: സിയാച്ചിനിൽ സൈനിക ക്യാമ്പിന് നേരെ മഞ്ഞുമലയിടിഞ്ഞ് വീണ് രണ്ട് സൈനികർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. അപകടം നടന്ന ഉടൻ തന്നെ രക്ഷാ സംഘം സ്ഥലത്തെത്തി പരിക്കേറ്റവരെ ഹെലിക്കോപ്റ്ററിൽ പുറത്തെത്തിച്ചു. കഴിഞ്ഞ ദിവസവും സിയാച്ചനിൽ മഞ്ഞ് മലയിടിഞ്ഞ് ആറ് സൈനികർ മരിച്ചിരുന്നു. സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തിലുള്ള തെക്കൻ സിയാച്ചിൻ മലനിരകളിലാണ് അപകടം ഉണ്ടായത്. എട്ടംഗ പട്രോളിംഗ് സംഘമാണ് അപകടത്തിൽപ്പെട്ടത്.