ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ വ്യാജ ചിത്രം : പാക്  അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തു

 ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ വ്യാജ ചിത്രം : പാക്  അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ വ്യാജ ചിത്രം പോസ്റ്റു ചെയ്ത അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തു. ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തിയ പാക് സൈന്യത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തത്. രാജ്യത്ത് നടക്കുന്ന ആക്രമണത്തിനെതിരെയുള്ള സന്ദേശം ഉയര്‍ത്തുന്ന പ്ലക്കാര്‍ഡ് പിടിച്ച ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി കവല്‍പ്രീത് കൗറിന്റെ ചിത്രമാണ് മോര്‍ഫ് ചെയ്തത്.

Let Truth prevail.

Worst Photoshop ever done by any person 

Technically illiteracy is high in
Pakistan , now I can see that .

Here is the proof of photoshop...

See the thumb poking out of the paper without tearing it @defencepk pic.twitter.com/AEsBDcVKPG

— Kaisar Qureshi (@Kaisar012) November 18, 2017

ഡൽഹി യൂണിവേഴ്സിറ്റിയിലെ മന:ശാസ്ത്ര വിദ്യാർഥിയായ കവാൽപ്രീത് കൗർ ആണ് ചിത്രത്തിൽ കാണുന്ന പെൺകുട്ടി. ഇന്ത്യയിലെ ആൾകൂട്ട കൊലപാതകങ്ങൾക്കെതിരെയും മുസ്ലിംകൾക്കെതിരായ അക്രമങ്ങൾക്കെതിരെയും 2017 ജൂണിലാണ് കൗർ പോസ്റ്റിടുന്നത്.പാകിസ്താന്‍ ഡിഫന്‍സ് എന്ന ട്വിറ്ററിലെ വെരിഫൈഡ് പേജില്‍ കവല്‍പ്രീത് കൗറിന്റെ കൈയില്‍ ഇന്ത്യാ വിരുദ്ധ പ്ലക്കാര്‍ഡ് മോര്‍ഫ് ചെയ്ത് ചേര്‍ത്ത് ചിത്രം ട്വീറ്റ് ചെയ്യുകയായിരുന്നു.മോര്‍ഫ് ചിത്രം ശ്രദ്ധയില്‍പ്പെട്ട കൗര്‍  ഇതിനെതിരെ രംഗത്തെത്തി. സംഭവം വൈറലായി പേജിനെതിരെ വ്യാപക പരാതി ഉയര്‍ന്നതോടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. പാക് സൈന്യത്തിന്റെ ഔദ്യോഗിക അക്കൗണ്ടല്ലെങ്കിലും പാക് സൈനികര്‍ അംഗങ്ങളായിട്ടുള്ള സൈനിക ഫോറത്തിന്റെതാണ് ഇത്.