പ്ര​ള​യം: ഹം​പി​യി​ല്‍ കു​ടു​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി

പ്ര​ള​യം: ഹം​പി​യി​ല്‍ കു​ടു​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി

ബെ​ല്ലാ​രി: പ്ര​ള​യ​ത്തെ​ത്തു​ട​ര്‍​ന്ന് ക​ര്‍​ണാ​ട​ക​യി​ലെ ഹം​പി ഹെ​റി​റ്റേ​ജ് സൈ​റ്റി​ല്‍ കു​ടു​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. നാ​ലു ഭാ​ഗ​വും വെ​ള്ള​ത്താ​ല്‍ ചു​റ്റ​പ്പെ​ട്ട​തോ​ടെ​യാ​ണ് 100 വി​ദേ​ശി​ക​ള​ട​ക്കം 365 സ​ഞ്ചാ​രി​ക​ള്‍ മൂ​ന്നു​ദി​വ​സ​മാ​യി ഹം​പി ഹെ​റി​റ്റേ​ജ് സൈ​റ്റി​ലെ വി​രു​പാ​പു​ര ഗാ​ഡെ ദ്വീ​പി​ലു​ള്ള ഗ​സ്റ്റ് ഹൗ​സു​ക​ളി​ല്‍ കു​ടു​ങ്ങി​യ​ത്. 

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് തും​ഗ​ഭ​ദ്ര അ​ണ​ക്കെ​ട്ട് തു​റ​ന്നു​വി​ട്ട​താ​ണ് ഹം​പി പ്ര​ള​യ​ത്തി​ലാ​കാ​ന്‍ കാ​ര​ണം. ഹം​പി​യി​ല്‍​നി​ന്ന് തൊ​ട്ട​ടു​ത്ത ഹൊ​സ്പേ​ട്ട് ടൗ​ണി​ലേ​ക്കു​ള്ള 20 കി​ലോ​മീ​റ്റ​റോ​ളം റോ​ഡ് വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ​തോ​ടെ​യാ​ണ് സ​ഞ്ചാ​രി​ക​ളെ വ്യോ​മ​മാ​ര്‍​ഗം ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. 

വ്യോ​മ​സേ​ന​യു​ടെ എം​ഐ-17 ഹെ​ലി​കോ​പ്ട​റി​ലും ധ്രു​വ് ഹെ​ലി​കോ​പ്ട​റി​ലു​മാ​യാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.