നാ​ണ​യം ക​റ​ക്കി  അധ്യാപക നിയമനം;  പ​ഞ്ചാ​ബ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വിവാദത്തില്‍

  നാ​ണ​യം ക​റ​ക്കി  അധ്യാപക നിയമനം;  പ​ഞ്ചാ​ബ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വിവാദത്തില്‍

ച​ണ്ഡി​ഗ​ഡ്: പോ​ളി​ടെ​ക്നി​ക്ക് അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്കു​ള്ള നി​യ​മ​ത്തി​ന് ടോ​സ് ചെ​യ്ത പ​ഞ്ചാ​ബ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വിവാദത്തില്‍. ഒ​രേ ത​സ്തി​ക​യി​ലേ​ക്ക് ര​ണ്ട് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ച​രം​ജി​ത് സിം​ഗ് ചാ​ന്നി ടോ​സിം​ഗി​ലൂ​ടെ പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. മ​ന്ത്രി​യു​ടെ ടോ​സിം​ഗ് ടി​വി ചാ​ന​ലു​ക​ൾ സം​പ്രേ​ഷ​ണം ചെ​യ്ത​തോ​ടെ സം​ഭ​വം വി​വാ​ദ​മാ​കു​ക​യും ചെ​യ്തു.  

പാ​ട്യാ​ല സ​ർ​ക്കാ​ർ പോ​ളി​ടെ​ക്നി​ക്കി​ലെ അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് നാ​ഭ​യി​ൽ​നി​ന്നും പാ​ട്യാ​ല​യി​ൽ​നി​ന്നു​മു​ള്ള ര​ണ്ട് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ് എ​ത്തി​യ​ത്. ഇ​വ​രി​ൽ ആ​രെ​യാ​ണ് നി​യ​മി​ക്കേ​ണ്ട​തെ​ന്ന തീ​രു​മാ​ന​മാ​ണ് ടോ​സിം​ഗി​ലൂ​ടെ തീ​രു​മാ​നി​ച്ച​ത്.  ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് മ​ന്ത്രി നാ​ണ​യം ക​റ​ക്കി തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് സ​ർ​ക്കാ​ർ വ​ക്താ​വ് പ​റ​ഞ്ഞു. ഒ​രു ഒ​ഴി​വി​ലേ​ക്ക് ര​ണ്ടു പേ​രാ​ണ് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​ത്.

ത​നി​ക്കാ​ണ് കൂ​ടു​ത​ൽ സ്കോ​ർ ല​ഭി​ച്ച​തെ​ന്ന് ആ​ദ്യ​ത്തെ​യാ​ളും ത​നി​ക്കാ​ണ് കൂ​ടു​ത​ൽ അ​നു​ഭ​വ പ​രി​ച​യ​മെ​ന്നും ര​ണ്ടാ​മ​നും അ​വ​കാ​ശ​പ്പെ​ട്ടു. ഇ​തോ​ടെ മ​ന്ത്രി ഇ​രു​വ​രു​ടേ​യും സ​മ്മ​ത​ത്തോ​ടെ നാ​ണ​യം ക​റ​ക്കി പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു- വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്രതികരിക്കുന്നു.