ജ്യോല്‍സ്യന്‍ പറഞ്ഞതു കേട്ട് 60 ലക്ഷം രൂപയുടെ മോഷണം നടത്തി; പിടിയിലായി 

ജ്യോല്‍സ്യന്‍ പറഞ്ഞതു കേട്ട് 60 ലക്ഷം രൂപയുടെ മോഷണം നടത്തി; പിടിയിലായി 

ബെംഗളൂരു: നല്ല സമയമാണെന്ന്‍ ജ്യോല്‍സ്യന്‍ പറഞ്ഞതു കേട്ട് 60 ലക്ഷം രൂപയുടെ ഇലക്‌ട്രോണിക് സാധനങ്ങള്‍ മോഷ്ടിച്ചയാള്‍ അകത്തായി.    സ്വകാര്യ കമ്പനിയുടെ മാനേജരും  സുഹൃത്തുക്കളും ജ്യോല്‍സ്യനുമാണ്   പോലീസ് പിടിയിലായത്.  ബെംഗളൂരൂര കെഎസ് ഗാര്‍ഡനില്‍ ദാമോദരന്‍( 42) ജ്യോല്‍സ്യന്‍ കൃഷ്ണരാജു(58) ദാമോദരന്റെ സഹായികളായ രാംദാസ്( 38) ശരവണന്‍(40) സീനു(34) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  

സൂപ്പര്‍ ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിലെ   മാനേജരായിരുന്നു ദാമോദരന്‍.  ജ്യോല്‍സ്യന്‍  കൃഷ്ണരാജുവിനോട് ചോദിച്ചപ്പോള്‍ ശ്രാവണ മാസം വന്നാല്‍ പിന്നെ വലിയ മോഷണം നടത്തിയാല്‍ പോലും ആരും പിടിക്കില്ലെന്നാണ് ജാതക വശാല്‍ കാണുന്നതെന്നായിരുന്നു ജ്യോല്‍സ്യന്റെ മറുപടി.

   ദാമോദരന്‍( തന്റെ കമ്പനിക്ക്   വരാനുള്ള ആയിരം മോണിറ്ററുകള്‍ തട്ടിയെടുത്തു.  മോണിറ്ററുകള്‍ തന്റെ ഓഫീസില്‍ എത്താത്തതിനെത്തുടര്‍ന്ന് കമ്പനിയുടമ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം തുടങ്ങിയതോടെ   ദാമോദരനും കൂട്ടാളികളും പിടിയിലായി .