പാമ്പാട്ടിയുടെ നിര്‍ദ്ദേശപ്രകാരം കഴുത്തില്‍ മൂര്‍ഖനെ ചുറ്റിയ യുവാവിന് ദാരുണാന്ത്യം 

പാമ്പാട്ടിയുടെ നിര്‍ദ്ദേശപ്രകാരം കഴുത്തില്‍ മൂര്‍ഖനെ ചുറ്റിയ യുവാവിന് ദാരുണാന്ത്യം 
ആന്ധ്ര: പാമ്പാട്ടിയുടെ നിര്‍ദേശപ്രകാരം മൂര്‍ഖനെ കഴുത്തില്‍ചുറ്റിയ യുവാവിന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ സുല്ലൂര്‍പേട്ടയിലാണ് ജഗദീഷെന്ന ഇരുപത്തിനാലുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചത്. പാമ്പിനെവെച്ച് ആള്‍ക്കൂട്ടത്തെ രസിപ്പിക്കുകയായിരുന്നു പാമ്പാട്ടി. ഇതിന്റെയിടയ്ക്ക് ജനക്കൂട്ടത്തില്‍ നിന്നും ജഗദീഷിനെ ഇയാള്‍ വിളിച്ചുവരുത്തി പാമ്പിനെ കഴുത്തില്‍ അണിയാന്‍ നിര്‍ദേശിച്ചു. പാമ്പാട്ടിയുടെ വാക്ക് കേട്ട യുവാവ് അനുസരിക്കുകയും ചെയ്തു.

 

ജഗദീഷിന്റെ സുഹൃത്ത് വിഡിയോയും എടുത്തു. കഴുത്തില്‍ ധൈര്യപൂര്‍വ്വം മൂര്‍ഖനെ ചുറ്റിയ ശേഷം തിരികെ പാമ്പാട്ടിയുടെ കൈയിലേക്ക് നല്‍കുമ്പോഴാണ് ജഗദീഷിന് പാമ്പ് കടിയേല്‍ക്കുന്നത്. ഉടന്‍ തന്നെ ജഗദീഷ് ബോധരഹിതനായി വീണു. പ്രദേശത്തുണ്ടായിരുന്നവര്‍ ജഗദീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പാമ്പാട്ടിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.