വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്ത അക്രമി ബജറംഗ്ദൾ പ്രവർത്തകനാണെന്ന് ക്രൈംബ്രാഞ്ച്

വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്ത അക്രമി ബജറംഗ്ദൾ പ്രവർത്തകനാണെന്ന് ക്രൈംബ്രാഞ്ച്

ന്യൂഡൽഹി: ജാമിഅ മില്ലിയയിലെ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്ത അക്രമി ബജറംഗ്ദൾ പ്രവർത്തകനാണെന്ന് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക നിഗമം. പ്രായപൂർത്തിയാകാത്തതിനാൽ ഇയാളെ ജുവൈനൽ ബോർഡിന് മുൻപാകെ ഹാജരാകും. അക്രമം നടത്തിയതിൽ കുറ്റബോധം ഇല്ലെന്നും ഒരു സംഘടനയുമായി ബന്ധമില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

ഉത്തർപ്രദേശ് ജെവാർ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിയാണ് വെടിയുതിർത്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തോക്ക് നൽകിയ സുഹൃത്തിനെ കണ്ടത്താനുള്ള അന്വേഷണം തുടരുകയാണ്. അക്രമിയുടെ പ്രായപരിശോധ നടത്താനുള്ള നടപടികളും പൊലീസ് തുടങ്ങി. കഴിഞ്ഞ നവംബറിൽ ഇയാൾ ബജറംഗ്ദളിന്റെ റാലിയിൽ പങ്കെടുത്തതിന്റെ തെളവുകൾ ലഭിച്ചിട്ടുണ്ട്.