വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കാശ്‌മീരിൽ ഭീകരാക്രമണം

വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കാശ്‌മീരിൽ ഭീകരാക്രമണം

റമളാൻ മാസം പ്രമാണിച്ച് കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍. ഷോപ്പിയാനില്‍ ജമ്‌നാഗിരിയില്‍ പട്രോളിങ്ങിനിടെ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ സൈന്യം തിരിച്ചടിച്ചു. സംഭവത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

റമദാന്‍ മാസത്തില്‍ കശ്മീരില്‍ സൈനിക ആക്രമണം ഉണ്ടാവരുതെന്ന് സൈന്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങാണ് നിര്‍ദ്ദേശം നല്‍കിയത് ഇന്ന് വൈകീട്ടാണ്. എന്നാൽ മണിക്കൂറുകള്‍ക്കകം വെടിനിര്‍ത്തല്‍ ലംഘിക്കേണ്ടി വന്നു.  

എന്നാൽ, വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആക്രമണം ഉണ്ടാവുകയോ ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യമുണ്ടാവുകയോ ചെയ്താല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് അധികാരമുണ്ടായിരിക്കുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.