: തെലങ്കാനയിൽ ബോംബ് പൊട്ടി കോണ്‍ഗ്രസ് നേതാവ് മരിച്ചു

 : തെലങ്കാനയിൽ ബോംബ് പൊട്ടി കോണ്‍ഗ്രസ് നേതാവ് മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിൽ ബോംബ് പൊട്ടി കോണ്‍ഗ്രസ് നേതാവ് മരിച്ചു. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് എൻ. ധർമ്മ നായിക് ആണ് മരിച്ചത്.    സംഭവത്തിനു പിന്നിൽ രാഷ്ട്രീയ പകപോക്കലല്ലെന്ന് പോലീസ് അറിയിച്ചു.

ധർമ്മയെ കൊല്ലാൻ വേണ്ടി രണ്ടാം ഭാര്യ മനപൂർവം ബോംബ് സ്ഥാപിച്ചതെന്നാണ് പോലീസ് നിഗമനം. ഉറങ്ങിക്കിടക്കുകയായിരുന്ന ധർമ്മയുടെ കിടക്കയ്ക്ക് അടിയിലാണ് ബോംബ് വച്ചിരുന്നത്. ബോംബ് പൊട്ടി ധർമ്മയുടെ ശരീരം ചിന്നിച്ചിതറി. .  ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.