തെലങ്കാനയില്‍ പുതിയ ഡീസല്‍ ഓട്ടോറിക്ഷകള്‍ ഇറക്കുന്നത് റദ്ദുചെയ്തു;  ഇലക്‌ട്രിക് റിക്ഷകളിറക്കാന്‍ തീരുമാനം

തെലങ്കാനയില്‍ പുതിയ ഡീസല്‍ ഓട്ടോറിക്ഷകള്‍ ഇറക്കുന്നത് റദ്ദുചെയ്തു;  ഇലക്‌ട്രിക് റിക്ഷകളിറക്കാന്‍ തീരുമാനം

ഹൈദരാബാദ്: തെലങ്കാനയില്‍ പുതുതായി നിരത്തിലിറങ്ങുന്ന ഓട്ടോറിക്ഷകള്‍ ഇലക്‌ട്രിക് റിക്ഷകളാക്കാന്‍ തീരുമാനം. ഇലക്‌ട്രിക് വാഹന വ്യാപന പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത്  പുതിയ ഡീസല്‍ ഓട്ടോറിക്ഷകള്‍ ഇറക്കുന്നത് റദ്ദുചെയ്തു.

സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയില്‍ നടന്ന ഉന്നതതല ചര്‍ച്ചയില്‍ തെലങ്കാന പ്രിന്‍സിപ്പല്‍ സെക്രട്ടറി അരവിന്ദ് കുമാറാണ് തീരുമാനം പുറത്തുവിട്ടത്.

2019 ആകുമ്ബോള്‍ സംസ്ഥാനത്തുള്ള ഇലക്‌ട്രിക് ബസ്സുകളുടെ എണ്ണം 40ല്‍ നിന്ന് 2000 ആയി ഉയര്‍ത്തും. പാര്‍ക്കുകളിലും മേല്‍ക്കൂരകളിലും സോളാര്‍ പാനലുകളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചുകൊണ്ട് സൗരോര്‍ജ്ജ ക്ഷമത 500 മെഗാവാട്ട് കൂട്ടും.

ഉഷ്ണനിവാരണ പദ്ധതിയുടെ ഭാഗമായി 1000 കെട്ടിടങ്ങളില്‍ വൈദ്യുതി ഉപയോഗിക്കാതെ ഊഷ്മാവ് കുറക്കുന്ന ശീതീകരണ മേല്‍ക്കുരകള്‍ (കൂള്‍ റൂഫ് ) പ്രാബല്യത്തിന്‍ വരുത്തുമെന്നും അരവിന്ദ് കുമാര്‍ അറിയിച്ചു.