സുഷമ സ്വരാജ് ഏപ്രിലിൽ ആദ്യം ചൈന സന്ദർശിക്കും

സുഷമ സ്വരാജ് ഏപ്രിലിൽ ആദ്യം ചൈന സന്ദർശിക്കും

ന്യൂഡൽഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഏപ്രിലിൽ ആദ്യം ചൈന സന്ദർശിക്കും. ഷാംഗ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്‍റെ ഉച്ചകോടിക്കു മുന്നോടിയായാണ് വിദേശകാര്യമന്ത്രിയുടെ യാത്ര.   ജൂണിൽ ചൈനാ നഗരമായ ക്വിംഗ്‌ദാവോയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഉച്ചകോടി. അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുന്നതിന്‍റെ ഭാഗമായാണ് സുഷമ സ്വരാജ് ചൈനയിലെത്തുക.