മംഗളൂരു വിമാനത്താവളത്തില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ മലയാളി വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന് പരാതി

മംഗളൂരു വിമാനത്താവളത്തില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ മലയാളി വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന് പരാതി

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന് പരാതി. മഞ്ചേശ്വരം ബഡാജെയിലെ അബൂബക്കര്‍ അനസിനാണ് മര്‍ദനമേറ്റത്. ഗള്‍ഫിലേക്ക് പോകാനെത്തിയ ജ്യേഷ്ഠന്റെ ഫോട്ടോയെടുത്തതിനാണ് സുരക്ഷാ ഉദ്യോഗസ്ഥർ വിദ്യാർഥിയെ മർദിച്ചത്. 

ഗള്‍ഫിലേക്ക് പോകുന്ന ജ്യേഷ്ഠന്‍ മുഹമ്മദ് ഹാരിസിനൊപ്പം വിമാന താവളത്തിന് മുന്നില്‍ നിന്നും അനസ് സെൽഫിയെടുത്തു. ഇതാണ് പ്രശ്‌നത്തിന് തുടക്കം. പിന്നീട് വാക്കുതര്‍ക്കം രൂക്ഷമായി. ഇതോടെ അനസിനെ കൈയ്യാമം വെച്ച് സുരക്ഷാ ജീവനക്കാർ നിലത്തിട്ട് ചവിട്ടിയെന്നാണ് പരാതി. 

എന്നാൽ സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ ബജ്‌പെ പൊലീസ് അനസിനെതിരെ കേസെടുത്തു.

പൊലീസ് കസ്റ്റഡിയിലെടുത്ത അനസിനെ ഏറെ വൈകി 500 രൂപ പിഴ ഈടാക്കി വിട്ടയക്കുകയായിരുന്നു. അനസിനെ മർദ്ദിച്ച സുരക്ഷാ ജീവനക്കാർക്ക് എതിരെ പൊലീസ് കേസെടുത്തില്ലെന്നും പരാതിയുണ്ട്.