ബിഹാറില്‍ കനയ്യ കുമാറിന് നേരെ വീണ്ടും കല്ലേറ്

ബിഹാറില്‍ കനയ്യ കുമാറിന് നേരെ വീണ്ടും കല്ലേറ്

പാട്‌ന: ബിഹാറില്‍ ഇടത് നേതാവ് കനയ്യകുമാറിന് നേരേ വീണ്ടും കല്ലേറ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന കനയ്യ കുമാറിന് നേരെ സമീപകാലത്ത് നടക്കുന്ന എട്ടാമത് ആക്രമണമാണ് വെള്ളിയാഴ്ചത്തേത്.

ബിഹാറിലെ ബക്സറില്‍ നിന്ന് അറായിലേക്ക് പോകുംവഴിയാണ് വെള്ളിയാഴ്ച കനയ്യകുമാറും സംഘവും സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായത്.

ജനുവരി 30 മുതല്‍ 'ജന്‍ ഗണ്‍ മന്‍ യാത്ര' എന്ന പേരില്‍ സി.എ.എ., എന്‍.പി.ആര്‍., എന്‍.ആര്‍.സി. എന്നിവയ്‌ക്കെതിരേ ബിഹാറില്‍ നടന്നുവരുന്ന പ്രതിഷേധ സംഗമത്തിന്റെ പങ്കെടുത്ത് വരുകയാണ് കനയ്യ. ഇതിനിടെയാണ് കനയ്യയ്ക്ക് നേരേ വിവിധയിടങ്ങില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ഫെബ്രുവരി 29ന് പാട്‌നയില്‍ റാലിയോടെ പ്രചാരണ പരിപാടി അവസാനിപ്പിക്കാനിരിക്കെയാണ് വെള്ളിയാഴ്ച വീണ്ടും കനയ്യ കുമാറിനെതിരേ കല്ലേറുണ്ടായത്.