ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്:  മും​ബൈ​ ബാ​ങ്ക് ഓ​ഫ് മൗ​റീ​ഷ്യ​സി​ൽ​നി​ന്ന് 143 കോ​ടി ക​വ​ർ​ന്നു

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്:  മും​ബൈ​ ബാ​ങ്ക് ഓ​ഫ് മൗ​റീ​ഷ്യ​സി​ൽ​നി​ന്ന് 143 കോ​ടി ക​വ​ർ​ന്നു

മും​ബൈ: മും​ബൈ​യി​ലെ ബാ​ങ്ക് ഓ​ഫ് മൗ​റീ​ഷ്യ​സ് ശാ​ഖ​യി​ൽ​നി​ന്ന് 143 കോ​ടി രൂ​പ ക​വ​ർ​ന്നു. ബാ​ങ്കി​ന്‍റെ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം ഹാ​ക്ക് ചെ​യ്താ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. സ​ര്‍​വ​ര്‍ ഹാ​ക്ക് ചെ​യ്ത് പ​ണം ഇ​ന്ത്യ​യ്ക്ക് പു​റ​ത്തു​ള്ള വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​കാ​യ​ണ്.

 മും​ബൈ​യി​ലെ ന​രി​മാ​ന്‍ പോ​യി​ന്‍റി​ലു​ള്ള ബാ​ങ്കി​ന്‍റെ ശാ​ഖ​യി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്നി​രി​ക്കു​ന്ന​ത്. ബാ​ങ്ക് അ​ധി​കൃ​ത​ർ മും​ബൈ പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യിൽ  എ​ക​ണോ​മി​ക്സ് ഒ​ഫ​ൻ​സ് വിം​ഗ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.  
 

മൗ​റീ​ഷ്യ​സി​ലെ ര​ണ്ടാ​മ​ത്തെ പൊ​തു​മേ​ഖ​ല ബാ​ങ്കാ​ണി​ത്. സം​ഭ​വ​ത്തി​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് സം​ശ​യം.