സോണിയ ഗാന്ധി   ഒരുക്കിയ  അത്താഴ വിരുന്നിൽ പ്രതിപക്ഷ ഐക്യം പ്രകടം 

 സോണിയ ഗാന്ധി   ഒരുക്കിയ  അത്താഴ വിരുന്നിൽ പ്രതിപക്ഷ ഐക്യം പ്രകടം 

ന്യൂഡൽഹി: കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷത്തിന്നായി ഒരുക്കിയ  അത്താഴ വിരുന്നിൽ ഇടതുനേതാക്കളടക്കം 20 ബിജെപി ഇതര പാർട്ടി നേതാക്കളെത്തി. ബിജെപിക്കെതിരെ പ്രതിപക്ഷനിര വേണമെന്ന അഭിപ്രായം ഉയര്‍ന്നിരിക്കെയാണ് സോണിയയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾക്കായി അത്താഴവിരുന്ന് ഒരുക്കിയത്. സോണിയയ്ക്കും കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും പുറമെ മുതിർന്ന നേതാക്കളായ എ.കെ. ആന്‍റണി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരും വിവിധ നേതാക്കളുമായി സംസാരിച്ചു.

സോണിയയുടെ വസതിയിൽ ഇന്നലെ  രാത്രി നടന്ന അത്താഴവിരുന്ന് നയതന്ത്രത്തിൽ പ്രതിപക്ഷ നിരയിലെ ഐക്യം പ്രകടമായി.  തൃണമൂൽ കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി, എൻസിപി, ഡിഎംകെ, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, ആർഎസ്പി തുടങ്ങിയ പാർട്ടികളോടൊപ്പം കേരളത്തിൽ യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ്-എമ്മും പങ്കെടുത്തു.