ഷീ​ന ബോ​റ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ​യു​ടെ വ​ധം; മ​ക​ൻ അ​റ​സ്റ്റി​ൽ

ഷീ​ന ബോ​റ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ​യു​ടെ വ​ധം; മ​ക​ൻ അ​റ​സ്റ്റി​ൽ

മും​ബൈ : ഷീ​ന ബോ​റ കൊ​ല​ക്കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി ഒ​ളി​വി​ൽ​പോ​യ മ​ക​ൻ അ​റ​സ്റ്റി​ൽ. രാ​ജ​സ്ഥാ​നി​ൽ​നി​ന്നാ​ണ് 21കാ​ര​നാ​യ മ​ക​ൻ സി​ദ്ധാ​ന്തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. വീ​ട്ടി​ൽ​വ​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ താ​ൻ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ഇ​യാ​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്.

ഷീ​ന ബോ​റ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന സം​ഘ​ത്തി​ലെ ഇ​ൻ​സ്പെ​ക്ട​ർ ധ്യാ​നേ​ശ്വ​ർ ഗ​നോ​റി​ന്‍റെ ഭാ​ര്യ ദീ​പാ​ലി ഗ​നോ​റെ (42) ആ​ണ് മും​ബൈ സാ​ന്താ​ക്രൂ​സ് ഈ​സ്റ്റി​ലെ വ​സ​തി​യി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്തി​നു കു​ത്തേ​റ്റ് ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ ധ്യാ​നേ​ശ്വ​ർ ഗ​നോ​ർ ഭാ​ര്യ​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ കാ​ണു​ക​യാ​യി​രു​ന്നു.

ദീ​പാ​ലി ഗ​നോ​റി​ന്‍റെ മൃ​ത​ദേ​ഹം കി​ട​ന്ന​തി​നു സ​മീ​പ​ത്ത് കൊ​ല​പാ​ത​കി ചോ​ര കൊ​ണ്ട് സ്മൈ​ലി വ​ര​ച്ചി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. '​മ​ടു​ത്തു, എ​ന്നെ പി​ടി​കൂ​ടി തൂ​ക്കി​ലേ​റ്റൂ’ എ​ന്ന് ര​ക്തം കൊ​ണ്ട് പ്ര​തി ഭി​ത്തി​യി​ൽ എ​ഴു​തി​യി​രു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.