നഗര മാവോയിസ്റ്റുകളെ സംരക്ഷിക്കുന്ന കോണ്‍ഗ്രസിനെ ഈ തെരഞ്ഞടുപ്പില്‍ ബസ്തര്‍ പാഠം പഠിപ്പിക്കും; പ്രധാനമന്ത്രി നരേന്ദ്രമോഡി

നഗര മാവോയിസ്റ്റുകളെ സംരക്ഷിക്കുന്ന കോണ്‍ഗ്രസിനെ ഈ തെരഞ്ഞടുപ്പില്‍ ബസ്തര്‍ പാഠം പഠിപ്പിക്കും; പ്രധാനമന്ത്രി നരേന്ദ്രമോഡി

ജഗ്ദല്‍പുര്‍: ഛത്തിസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രചരണം ആരംഭിച്ചു. കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുകൊണ്ടാണ് ബി.ജെ.പിക്ക് വേണ്ടി മോഡി വോട്ട് ചോദിക്കുന്നത്.ആദിവാസി കുട്ടികളുടെ ജീവിതം നശിക്കുന്ന നഗര മാവോയിസ്റ്റുകളെ സംരക്ഷിക്കുന്ന കോണ്‍ഗ്രസിനെ ഈ തെരഞ്ഞടുപ്പില്‍ ബസ്തര്‍ പാഠം പഠിപ്പിക്കുമെന്ന് മോഡി പറഞ്ഞു.

മാവോവാദി ഭീഷണി രൂക്ഷമായ ബസ്തര്‍ മേഖലയുടെ വികസനത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ മുന്‍സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് മോദി പറഞ്ഞു. നഗരങ്ങളില്‍ ശീതീകരിച്ച വീടുകളില്‍ കഴിയുന്ന അര്‍ബന്‍ മാവോവാദികള്‍ നക്‌സല്‍ ആധിപത്യമുള്ള സ്ഥലങ്ങളിലെ ആദിവാസി കുട്ടികളെ തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതായി മോദി ആരോപിച്ചു. 

സര്‍ക്കാര്‍ അര്‍ബന്‍ മാവോവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമ്പോള്‍ കോണ്‍ഗ്രസ് അവരെ പിന്തുണയ്ക്കുന്നു. പിന്നീട് അവര്‍ എന്തിനാണ് ബസ്തറിലെത്തി മാവോവാദത്തിന് എതിരെ സംസാരിക്കുന്നതെന്ന് മോദി ചോദിച്ചു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി സ്വപ്നം കണ്ട ഛത്തീസ്ഗഢ് യാഥാര്‍ഥ്യമാക്കുന്നതുവരെ വിശ്രമമില്ലെന്നും മോദി പറഞ്ഞു.