ബി.ജെ.പി. എം.പി നരസിംഹ റാവുവിന്റെ വാര്‍ത്താസമ്മേളനത്തിനിടെ ചെരുപ്പേറ്( വീഡിയോ)

ബി.ജെ.പി. എം.പി നരസിംഹ റാവുവിന്റെ വാര്‍ത്താസമ്മേളനത്തിനിടെ ചെരുപ്പേറ്( വീഡിയോ)

ന്യൂഡല്‍ഹി: ബി.ജെ.പി. എം.പി. ജി.വി.എല്‍. നരസിംഹ റാവുവിന്റെ വാര്‍ത്താസമ്മേളനത്തിനിടെ ചെരുപ്പേറ്.ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ഹാളില്‍ ഉണ്ടായിരുന്നയാള്‍ എം.പി.ക്ക് നേരെ ഷൂ എറിയുകയായിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഇയാളെ ബലമായി പിടിച്ച് പുറത്താക്കി.ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു സംഭവം. ഷൂ ഏറിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ജി.വി.എല്‍ നരസിംഹ റാവു ആരോപിച്ചു