നിതീഷ് കുമാറിനെതിരെ തുറന്ന നിലപാടുമായി ശരദ് യാദവ് രംഗത്ത്

നിതീഷ് കുമാറിനെതിരെ തുറന്ന നിലപാടുമായി ശരദ് യാദവ് രംഗത്ത്

പാട്ന: ജതാദള്‍ (യു) പ്രസിഡന്റും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെതിരെ തുറന്ന നിലപാടുമായി ശരദ് യാദവ് രംഗത്ത്. പാര്‍ട്ടി നീതീഷ് കുമാറിന്റേത് മാത്രമല്ല തന്റേതും കൂടിയാണെന്ന് ശരത് യാദവ് പറഞ്ഞു. ശരദ് യാദവിന്റെ പ്രതികരണം. മഹാസഖ്യം ഉപേക്ഷിച്ച് ബിജെപിയുമായി നീതീഷ് കൂട്ടുകൂടിയതിനെതിരെ സംവാദ് യാത്രയിലുടനീളം കടുത്ത വിമര്‍ശനമാണ് ശരദ് യാദവ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. 

ബിഹാറില്‍ രണ്ടു ജെഡിയുവാണ് ഇപ്പോള്‍ ഉള്ളതെന്നും ഒന്ന് ഔദ്യോഗികവും മറ്റൊന്ന് ജനങ്ങളുടേതുമാണ് എന്നും ശരത് യാദവ് പറഞ്ഞു. പാര്‍ട്ടിയിലേ ജനപ്രതിനിധികളേയും നേതാക്കളേയും സര്‍ക്കാര്‍ വൃത്തങ്ങളേയും നിതീഷ് വ്യക്തിഗത ആനുകൂല്യമാക്കി വെച്ചിരിക്കുകയാണ്. എന്നാല്‍ അവര്‍ ജങ്ങളുടേതും തന്റേതുംകൂടിയാണെന്നും ശരദ് യാദവ് പറഞ്ഞു.