മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മ​ധ്യ​പ്ര​ദേ​ശ് മു​ൻ മ​ന്ത്രി​യു​മാ​യ രാ​ജേ​ന്ദ്ര സിം​ഗ് അ​ന്ത​രി​ച്ചു

മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മ​ധ്യ​പ്ര​ദേ​ശ് മു​ൻ മ​ന്ത്രി​യു​മാ​യ രാ​ജേ​ന്ദ്ര സിം​ഗ് അ​ന്ത​രി​ച്ചു

ഭോ​പ്പാ​ൽ: മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മ​ധ്യ​പ്ര​ദേ​ശ് മു​ൻ മ​ന്ത്രി​യു​മാ​യ രാ​ജേ​ന്ദ്ര സിം​ഗ് (86) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച രാ​ത്രി ഭോ​പ്പാ​ലി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

 സം​സ്കാ​രം ചൊ​വ്വാ​ഴ്ച ഗ്വാ​ളി​യ​റി​ൽ ന​ട​ക്കും. 1972ൽ ​ആ​ണ് രാ​ജേ​ന്ദ്ര സിം​ഗ് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. 1975-77 കാ​ല​ത്ത് മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ൽ അ​ദ്ദേ​ഹം മ​ന്ത്രി​യാ​യി. രാ​ജേ​ന്ദ്ര സിം​ഗി​ന്‍റെ മ​ക​ൻ അ​ശോ​ക് സിം​ഗ് നി​ല​വി​ൽ മ​ധ്യ​പ്ര​ദേ​ശ് പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്.