അസമില്‍ തടങ്കല്‍പാളയങ്ങളില്‍ പാര്‍പ്പിച്ചിട്ടുള്ളവരുടെ കണക്ക് നല്‍കണം: കേന്ദ്രത്തോട് സുപ്രീംകോടതി

അസമില്‍ തടങ്കല്‍പാളയങ്ങളില്‍ പാര്‍പ്പിച്ചിട്ടുള്ളവരുടെ കണക്ക് നല്‍കണം: കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: അസം പൗരത്വ പട്ടികക്ക് പുറത്തായി വിദേശികളായി പ്രഖ്യാപിച്ച് തടങ്കല്‍ പാളയങ്ങളില്‍ പാര്‍പ്പിച്ചിട്ടുള്ളവരുടെ സ്ഥിതിവിവര കണക്കുകള്‍ നല്‍കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. കോടതി ഉത്തരവ് ലംഘിച്ച് നിരവധി പേരെ ഇപ്പോഴും തടവിലിട്ടിരിക്കുകയാണെന്ന് ആരോപിച്ചുള്ള ഹരജിയിലാണ് കോടതി നടപടി.

മൂന്ന് വര്‍ഷത്തിലധികം തടവിലിടരുതെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നേരത്തെ ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടിയത്.

തടങ്കല്‍ പാളയത്തിലെ ജീവിതം ഏറെ ദുസ്സഹമാണെന്ന് പൌര സംഘടനകൾ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. മാര്‍ച്ച് 20ന് ഹരജി വീണ്ടും പരിഗണിക്കും.